Wednesday, 2 July 2025

എൻ്റെ ഗുരുനാഥൻ

  എൻ്റെ ഗുരുനാഥൻ 

1 പഠനനേട്ടങ്ങൾ

* ജീവിതം തന്നെ സന്ദേശമാക്കിയ വ്യക്തിയാണ് ഗാന്ധിജി എന്ന് തിരിച്ചറിയുന്നതിന് 

*കവിത വായിച്ച് ആശയം ഗ്രഹിക്കാനും സ്വയം ആശയങ്ങൾ നിർമ്മിക്കാനും സാധിക്കുന്നതിന്

*പുണ്യ ആത്ക്കളുടെ ജീവിത സവിശേഷതകളും ഗുണങ്ങളും തിരിച്ചറിയുന്നതിന്

2 ആശയങ്ങൾ 

വള്ളത്തോള്‍ എഴുതിയ എന്‍റെ ഗുരുനാഥന്‍ എന്ന കവിതയില്‍ ഗാന്ധിജിയെ അദ്ദേഹത്തിന്‍റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്‍റെ വ്യക്തി സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കവിതയില്‍ ഒരു ഭാഗത്തും ഗാന്ധിജിയുടെ പേര് സൂചിപ്പിക്കുന്നില്ല എങ്കില്‍ തന്നെയും ഈ കവിത വായിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ രൂപം നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ്. ചെടികളും പുല്ലും പുഴുക്കളും എല്ലാം അദ്ദേഹത്തിന് സ്വന്തം കുടുംബക്കാര്‍ ആണ്. ത്യജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്. നക്ഷത്രമാല അനിയുന്നതിന്‍റെ ആസക്തിയോ കാര്‍മേഘം പേറിയതിന്‍റെ അഴുക്കുപറ്റലോ ആകാശത്തിനില്ല, ഈ വിധം സുഖത്തിലോ ദുഃഖത്തിലോ സ്തുതിയിലോ നിന്ദയിലോ സന്തോഷമോ സന്താപമോയേതും അദ്ദേഹത്തെ ബാധിക്കുന്നില്ല. എല്ലായിപ്പോഴും ഏകാന്ത നിര്‍മ്മല ചിത്തനായി ചാഞ്ചല്യമില്ലാതെ നിലകൊള്ളുന്നു. ആയുധമില്ലാതെ ധര്‍മ്മയുദ്ധം നടത്തുന്നവനാണ് ഗാന്ധിജി. ഈ ഗുരുനാഥന്‍ പുസ്തകം ഇല്ലാതെ പുണ്യം പഠിപ്പിക്കുന്നവനാണ്. ഔഷധമില്ലാതെ രോഗം ശമിപ്പിക്കുന്നു. ഹിംസയില്ലാതെ യജ്ഞം ചെയ്യുന്ന അദ്ദേഹത്തിന്‍റെ വൃതം അഹിംസയാണ്. ശാന്തിയാണ് അദ്ദേഹത്തിന്‍റെ പരദേവത. അഹിംസയാകുന്ന അദ്ദേഹത്തിന്‍റെ പടച്ചട്ട മതി ഏതു കൊടിയ വാളിന്‍റെയും വായ്ത്തല മടക്കുവാന്‍. ഗംഗയൊഴുകുന്ന നാട്ടില്‍ മാത്രമേ ഇതേപോലെ ഒരു നന്മനിറഞ്ഞ കല്പവൃക്ഷം തളിര്‍ത്തുവരികയുള്ളൂ എന്ന് വള്ളത്തോള്‍ എന്‍റെ ഗുരുനാഥന്‍ എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.





3 വീഡിയോ

https://youtu.be/K1aa2PvQ3Xc?si=3Epl00j6eZVtLrpp

ചോദ്യങ്ങൾ 

1) ഗുരുനാഥനായി വള്ളത്തോൾ ആരെയാണ് പ്രതിപാദിച്ചിരിക്കുന്നത്? 

2) സാഹിത്യമഞ്ജരിയുടെ എത്രാം ഭാഗത്തിലാണ് വള്ളത്തോൾ എൻ്റെ ഗുരുനാഥൻ എന്ന കവിത രചിച്ചിട്ടുള്ളത്? 

3) വള്ളത്തോളിൻ വിശേഷണ നാമം എന്താണ്?

4) ലോകത്തെ തറവാടായി കണ്ടത് ആരാണ്? 

5) മഹാത്മാഗാന്ധി നേട്ടമായി കണ്ടത് എന്തിനെയാണ്?

No comments:

Post a Comment

ICT Workshop Products