Tuesday, 10 June 2025

സൂര്യകാന്തിപൂവ്

 സൂര്യകാന്തിപൂവ്


 നാഭിയിലൂടെ മൊട്ടായി വളർന്നു 

മിഴി തുറക്കവേ അവൾ കണ്ടു അരുണനെ .

ആദ്യ കാഴ്ചയിലവനെ ഇഷ്ടമായി 

അവളെ ആകർഷിച്ചത് എന്തായിരിക്കാം? അവൻറെ കിരണമോ ,വർണ്ണമോ, വെളിച്ചമോ 

എന്തായാലും അവൾ പ്രണയിച്ചു കാരണങ്ങളൊന്നുമില്ലാതെ.....

 അവനെ കാണുന്ന ഓരോ നിമിഷവും 

അവളുടെ ഹൃദയം തുടിച്ചു തെല്ലിടയുള്ള അവൻറെ നോട്ടം 

മായാലോകത്ത് അവളെ കൊണ്ടുപോയി 

അവിടവർ കൂടുകെട്ടി കിരണ കരങ്ങളാൽ അവനവളെ തലോടി ഓരോ നിമിഷത്തിലെ അവന്റെ ഭാവങ്ങൾ പ്രണയാർദ്രമായി അവൾക്ക് തോന്നി. 

ഇളം മാരുതൻ തട്ടി വിളിച്ചപ്പോൾ അവളുണർന്നു. 

താൻ സ്വപ്ന കൊട്ടാരമാണ് കെട്ടിപ്പടുത്തതെന്നവൾ അറിഞ്ഞു ഒപ്പം യാഥാ-

ർഥ്യവും

അവൻ തന്നെ സ്നേഹിച്ചിരുന്നില്ലയെന്ന്;

ഒടുവിൽ അവൾ വാടി. താൻ സ്നേഹിച്ചവന്റെ കരങ്ങളാൽ- 

അവളുടെ മിഴികൾ വലിച്ചടച്ചു.

അവൾ മറഞ്ഞു ശേഷിപ്പുകൾ 

ഒന്നുമില്ലാതെ........


                 അമല സാറ

ICT Workshop Products